രാജമൗലി ബാഹുബലിക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘ആർആർആർ’. ഒക്ടോബർ 13ന് ഈ ബ്രഹ്മാണ്ഡചിത്രം തീയേറ്ററുകളിലേക്കെത്താൻ പോവുകയാണ്. ‘ആർആർആർ’ എന്നത് രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ്. ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ്. ഈ ചിത്രം ഒരുങ്ങുന്നത് 450 കോടി മുതൽ മുടക്കിലാണ്. ഡി.വി.വി ധനയ്യയാണ് ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും ആണ്. ചിത്രം അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്ന മറ്റു താരങ്ങൾ ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസും തമിഴ് നടൻ സമുദ്രക്കനിയും ആണ്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഈ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റർ പുറത്ത് വിടാൻ തയ്യാറെടുക്കുകയാണ് ടീം.
പോസ്റ്റർ പുറത്ത് വിടുന്നത് 2021 മാർച്ച് 15 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ആയിരിക്കും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എം.എം.കീരവാണിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്. ചിത്രം പത്ത് ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം പുറത്തിറങ്ങുക 2021 ദസറ റിലീസായാണ്. ഈ വാർത്ത അറിഞ്ഞതോടെ അത്യന്തം ആവേശത്തിലാണ്
രാജമൌലി ചിത്രങ്ങളുടെ ആരാധകരും സിനിമാപ്രേമികളുമെല്ലാം.