ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സംവിധായകൻ ആണ് എസ് എസ് രാജമൗലി. ബാഹുബലി ചിത്രങ്ങൾകൊണ്ട് ലോകസിനിമയുടെ തന്നെ അദ്ദേഹം പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി ബാഹുബലി മാറിയിരുന്നു. ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായാണ് അദ്ദേഹം മടങ്ങി വന്നത്. ജൂനിയർ എൻ ടി ആർ രാംചരൺ തേജ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുകയാണ്. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ഇരുന്നൂറ്റി അൻപത് കോടിയോളമാണ് ചിത്രം ആദ്യ ദിനം നേടിയത്.
ഇപ്പോഴിതാ ആയിരം കോടിയെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തി നിൽക്കുകയാണ് ആര്‍ ആര്‍ ആര്‍ . ആയിരം കോടി എന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെ തകർപ്പന് ആഘോഷമാണ് ആർ ആർ ആർ ടീം ഒരുക്കിയത്. ലോക വ്യാപക കളക്ഷനില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയതിന് പുറമേ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി പിന്നിട്ടിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷത്തിലാണ് ആർ ആർ ആർ ടീം.
കഴിഞ്ഞ ദിവസം രാം ചരണ്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. മുംബൈയില്‍ നടന്ന ആഘോഷ ചടങ്ങില്‍ ആമിര്‍ ഖാന്‍ ആണ് മുഖ്യ അതിഥിയായി എത്തിയത്. ജോണി ലെവെര്‍, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി, രാജമൗലി, ആര്‍ആര്‍ആര്‍ താരങ്ങളായ രാംചരണ്‍, എന്‍.ടി.ആര്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല. ആർ ആർ ആർ മറികടന്നത് രജനികാന്തിന്‍റെ 2.0യുടെ ആകെ കളക്ഷനായ 800 കോടിയെയാണ്.