ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് ആദ്യ ഭാഗം വന്നതിന് വർഷങ്ങൾക്ക് ശേഷമാണ്. ഇതിനോടകം ദൃശ്യം 2 വിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. പ്രേക്ഷകരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി കാണാം. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തോടെ നീതി പുലർത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം നിറഞ്ഞ കയ്യടികൾ നേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ്.
വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിന്റെ മരണത്തെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ 2 ഭാഗങ്ങളും. മോഹൻലാൽ വേഷമിടുന്ന ജോർജുകുട്ടി എന്ന കഥാപാത്രം വരുണിന്റെ മൃതദേഹം ഒളിപ്പിച്ചു തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതായിരു ന്നു കഥ. റോഷൻ ബഷീർ ആണ് വരുൺ പ്രഭാകർ ആയി വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം കൈവരിച്ച ആഹ്ലാദത്തിലാണ് റോഷൻ ഇപ്പോൾ. രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിത്രത്തിൽ മുഴുനീളം താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിൽ സന്തോഷം തോന്നിയെന്ന് റോഷൻ പറഞ്ഞു.സോഷ്യൽ മീഡിയയിൽ ദൃശ്യം 2 നെ കുറിച്ച് റോഷൻ ഇട്ട കുറിപ്പ് വൈറലാകുകയാണ് ഇപ്പോൾ. റോഷൻ പ്രതികരിച്ചത് ഫെയ്സ്ബുക്കിലൂടെ ആയിരുന്നു. റോഷൻ പറയുന്നത് ഒരുപാടുപേർ തന്നോട് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന് ചോദിച്ചുവെന്നാണ്. റോഷന്റെ ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെയായിരുന്നു.
” ഒടുവിൽ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഒരുപാട് പേരുടെ താൻ സിനിമയിൽ ഉണ്ടാകുമോ എന്ന ചോദ്യം ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത വന്നതുമുതൽ കേട്ട് തുടങ്ങിയിരുന്നു. ഒന്നാം ഭാഗത്തിൽ കൊല്ലപ്പെട്ട വരുൺ പ്രഭാകർ എങ്ങനെ രണ്ടാം ഭാഗത്തിൽ ഉണ്ടാകാനാണ്!! ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും തികച്ചും വ്യത്യസ്തമായ ഒരു കഥയായിരിക്കും രണ്ടാം ഭാഗത്തിൽ എന്നാണ് താൻ കരുതിയിരുന്നത്.
വളരെ ആകാംക്ഷയോടെയാണ് ഞാനും ദൃശ്യം 2 കണ്ടത്. സ്റ്റോറി മേക്കിങ് സ്കിൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് സിനിമയുടെ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉതകുന്ന രീതിയിലാണ് സംവിധായകൻ ചിത്രീകരണം നടത്തിയത്. ബ്രില്ല്യൻസ് എന്ന വാക്കുകൊണ്ട് മാത്രമേ സംവിധായകന്റെ ഈ കഴിവിനെ വിശേഷിപ്പിക്കാൻ ആവുകയുള്ളൂ. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിൽ പ്രധാനപെട്ട ഒരു കഥാപാത്രത്തിന് ജീവനേകാൻ സാധിച്ചു എന്നതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന്” പറഞ്ഞാണ് റോഷൻ കുറിപ്പ് അവസാനിപ്പിച്ചത്.ദൃശ്യം 2 തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയും സിനിമാലോകവും നിറകയ്യടിയോടെ ദൃശ്യം 2 വിനെ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയ പറയുന്നത് ഈ സിനിമ ശരിക്കും തീയേറ്റർ റിലീസ് അർഹിച്ചിരുന്നുവെന്നാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം എന്റെ ഭാഗത്തിലും ഉണ്ട്. ദൃശ്യം 2വിൽ പുതുതായി മുരളി ഗോപി, ഗണേഷ് കുമാർ, സായ്കുമാർ എന്നിവരും വേഷമിടുന്നു. ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം മുരളി ഗോപിയുടെതായിരുന്നു.ദൃശ്യത്തിന്റെ ഒന്നാം ഭാഗം തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. വെങ്കിടേഷും മീനയും ആയിരുന്നു പ്രധാന കഥാപാത്രം കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം തെലുങ്കിൽ റിമേക്ക് ചെയ്യുമ്പോഴും ഇവർ തന്നെയായിരിക്കും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുക. മലയാളത്തിൽ ചിത്രം വിജയമായ സാഹചര്യത്തിൽ തെലുങ്ക് റീമേക്ക് ജീത്തു ജോസഫ് തന്നെയാകും സംവിധാനം ചെയ്യുക എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.