മലയാള സിനിമയിലെ യുവനായകന്മാരിൽ ഒരാളാണ് നിവിൻ പോളി. അതുപോലെ തന്നെ മലയാളി പ്രേക്ഷകർക്ക് ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. ഇരുവരും ഒന്നിച്ച സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. തന്റെയും നിവിന്റെയും ഇഷ്ടങ്ങള്‍ ഒരു പോലെയാണെന്നും ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ പോലും നിവിനോടാണ് പറയാറുള്ളതെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും ശരീരഘടന ഒരു പോലെയാണ്. നിവിന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ തനിക്കും ഇഷ്ടപ്പെട്ട ഫുഡായിരിക്കും അതെന്നും റോഷന്‍ പറഞ്ഞു.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വേളയിലാണ് നിവിനുമായി കൂടുതല്‍ അടുത്തിടപെഴകിയതെന്നും റോഷന്‍ പറഞ്ഞു. തന്റെ ഇഷ്ടനടിയെക്കുറിച്ച് നിവിന്‍ പോളിയും ഇതേ അഭിമുഖത്തില്‍ സംസാരിച്ചു. നടി ശോഭനക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് നിവിന്‍ റാപ്പിഡ് റൗണ്ട് സെഷനില്‍ പറയുന്നത്. ഉര്‍വശി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ശോഭന എന്നീ കൂട്ടത്തില്‍ നിന്നാണ് നിവിന്‍ ശോഭനയുടെ പേര് പറഞ്ഞത്. അതുപോലെ ഒരു നടനെന്ന നിലയില്‍ സിനിമയുടെ വിജയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിവിന്‍ പറഞ്ഞു. സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീര്‍ന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നിവിന്‍ പറയുന്നു.