ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടാണ് ഭാര്യ! റോൻസൺ പറയുന്നു!

ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് റോൺസൺ. പിന്നീട് സീത, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഈയിടെ തെലുഗ് സീരിയലിലും ഒരു കൈ നോക്കിയിരുന്നു താരം. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം രാക്കുയിൽ എന്ന സീരിയലിൽ ഒരു പോലീസ് കഥാപാത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റോൺസൺ. ​മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയാണ് റോൺസന്റെ ഭാര്യ. നീരജ ഇപ്പോൾ ഡോക്ടറാണ്.

Ronson Vincent: Actor Ronson Vincent quits Bharya; here's why - Times of India

ഇപ്പോളിതാ സിനിമയിലേത്തപ്പെട്ടതിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുകയാണ് താരം വാക്കുകൾ, ഭാര്യ ബാലതാരമായിരുന്നു. ഡോക്ടറാണ് ഇപ്പോൾ. എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടാണ് ഭാര്യ. ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. അവരുടെ വീട്ടിലെല്ലാവരും നല്ല ബ്രോഡ് മൈന്റഡാണ്. ഞങ്ങളെ വീട്ടിലും പ്രശ്‌നമില്ലായിരുന്നു. ഇന്റർകാസ്റ്റ് മാര്യേജ് വീട്ടിൽ പണ്ടുമുതലേയുണ്ടായിരുന്നു.

No photo description available.

യഥാർത്ഥത്തിലുള്ള ക്യാരക്ടറുമായി ബന്ധമുള്ള ക്യാരക്ടറുകളൊന്നും ചെയ്തിട്ടില്ല. വില്ലത്തരമാണ് കൂടുതലും ചെയ്തിട്ടുള്ളത്. യാത്രകൾ ഏറെയിഷ്ടമാണ്. ഭക്ഷണം കഴിക്കാനും കറങ്ങി നടക്കാനും ഇഷ്ടമാണ്. ബൈക്കേഴ്‌സ് ക്ലബിന്റെ കൂടെ ട്രിപ്പ് പോവാറുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭാര്യയ്ക്കും ബൈക്ക് ട്രിപ്പ് ഭയങ്കര ഇഷ്ടമാണ്. യോജിച്ച ആളെത്തന്നെയാണ് കിട്ടിയത്. ആദ്യം ഞങ്ങൾ വയനാട്ടിലേക്കായിരുന്നു പോയത്. എല്ലാ യാത്രകളും മെമ്മറബിളാണെന്നും റോൺസൺ പറഞ്ഞിരുന്നു.

Related posts