അദ്ദേഹത്തിന്റെ രാജ്ഞിയായിട്ടാണ് എന്നെ ട്രീറ്റ് ചെയ്യുന്നത്! മനസ്സ് തുറന്ന് റോൺസന്റെ പ്രിയതമ നീരജ!

ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് റോൺസൺ. പിന്നീട് സീത, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഈയിടെ തെലുഗ് സീരിയലിലും ഒരു കൈ നോക്കിയിരുന്നു താരം. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം രാക്കുയിൽ എന്ന സീരിയലിൽ ഒരു പോലീസ് കഥാപാത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റോൺസൺ. ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥി കൂടിയാണ് റോൺസൺ ഇപ്പോൾ. സിനി സീരിയൽ താരവും മറ്റൊരു മത്സരാർത്ഥിയുമായിരുന്ന നവീന്‍ ഷോയിൽ നിന്നും പുറത്ത് പോയപ്പോള്‍ റോണ്‍സന്റെ ഉള്ളില്‍ മറ്റൊരു റോണ്‍സണ്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. സുഹൃത്തുക്കളായ ഇരുവരും ഇപ്പോൾ ശത്രുക്കളായോ എന്നും പലരും സംശയം പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ ശത്രുത ഒന്നുമില്ലെന്ന് പറയുകയാണ് റോണ്‍സന്റെ ഭാര്യ നീരജ.

നീരജയുടെ വാക്കുകള്‍ ഇങ്ങനെ, ബിഗ് ബോസില്‍ നവീനുമായി ഉണ്ടായത് ഫേക്ക് ഫൈറ്റ് ആണെന്ന് പറയില്ല. അതിന് മുന്‍പ് അവര്‍ ഒരു റിയാലിറ്റി ഷോയില്‍ ഇരുവരും പങ്കെടുത്തിരുന്നു. അതിന് മുന്‍പേ അവര്‍ക്ക് തമ്മില്‍ അറിയാം. അവിടെ ഏറ്റവും സേഫ് ആയി അടികൂടാന്‍ പറ്റുന്ന രണ്ട് പേര്‍ അവരായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. ഏറ്റവും ജെനുവിനായി നിന്നതും അവരാണ്. ഒരു സ്ട്രാറ്റര്‍ജി പ്ലാന്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ പുറകേ നടന്നു. പുള്ളി ബിഗ് ബോസ് അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ കൃത്യമായി കാണുന്ന ആളാണ്. എല്ലാ സീസണും എല്ലാ എപ്പിസോഡുകളും കാണും. പുള്ളി പോകുമ്പോള്‍ ആദ്യ സീസണില്‍ ഇതുപോലൊരു പ്രശ്നം നടന്നിട്ടുണ്ട് എന്നിങ്ങനെ ഓരോന്ന് പറഞ്ഞ് പുറകേ പോവും. എന്തേലും പ്ലാന്‍ ചെയ്തോന്ന് ചോദിച്ചാല്‍ എനിക്കൊരു പ്ലാനുമില്ലെന്ന് പറയും. നേരത്തെയുള്ള ആരെയെങ്കിലും കണ്ടിട്ട് പോയാല്‍ അവരെ പോലെ പ്രേക്ഷകര്‍ക്ക് തോന്നിയാലോ. അതുവേണ്ട, ഞാനായി നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് റോണ്‍സന്‍ പോയിരിക്കുന്നത്.

ബിഗ് ബോസിന്റെ കോള്‍ വന്ന് എല്ലാം റെഡിയായതിന് ശേഷമാണ് എന്നോട് പറയുന്നത്. പിന്നെ രണ്ടാളും പിരിഞ്ഞ് നില്‍ക്കണമെന്നുള്ളതാണ് പ്രശ്നം. പോവണോ വേണ്ടയോ എന്ന് എന്നോട് ചോദിച്ചു. വളരെ നല്ല അവസരമാണ്. വിട്ട് കളയേണ്ടതില്ലെന്ന് എനിക്കും തോന്നി. പുള്ളി പോയതിന്റെ വലിയ വിഷമം ഉണ്ട്. ഇപ്പോഴും മിസ് ചെയ്യുകയാണ്. എല്ലാ റിലേഷന്‍ഷിപ്പിനും ഒരോ അടിത്തറയുണ്ട്. ആത്മാര്‍ഥമായ സ്നേഹവും അംഗീകാരവും കിട്ടുന്നുണ്ടെങ്കില്‍ നമ്മള്‍ ആരും വിട്ട് പോവില്ല. എന്നെ സംബന്ധിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സൗന്ദര്യമുള്ളവരുടെ കൂടെ അഭിനയിക്കുന്ന ആള്‍ക്ക് എന്നെ ഇഷ്ടമായിട്ടുണ്ടെങ്കില്‍ അത് പുറമേയുള്ള സൗന്ദര്യം കണ്ടിട്ടല്ല. അദ്ദേഹത്തിന്റെ രാജ്ഞിയായിട്ടാണ് എന്നെ ട്രീറ്റ് ചെയ്യുന്നത്. അവിടെ ഒരു സംശയങ്ങള്‍ക്കൊന്നും ഒരു കാരണവുമില്ല.

Related posts