കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി. പക്ഷേ! റോൺസൻ്റെ ഭാര്യ പറയുന്നു!

ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് റോൺസൺ. പിന്നീട് സീത, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഈയിടെ തെലുഗ് സീരിയലിലും ഒരു കൈ നോക്കിയിരുന്നു താരം. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം രാക്കുയിൽ എന്ന സീരിയലിൽ ഒരു പോലീസ് കഥാപാത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റോൺസൺ. ​മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയാണ് റോൺസന്റെ ഭാര്യ. നീരജ ഇപ്പോൾ ഡോക്ടറാണ്. ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാരാ‍ത്ഥിയായ റോൺസണെക്കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പൊതുവെ പുള്ളി നല്ല ദേഷ്യക്കാരനാണെന്ന് കേട്ടിട്ടുണ്ട്. ടെറർ ആണ്, പേടിക്കണം എന്നൊക്കെയാണ് കല്യാണാലോചന വന്നപ്പോൾ എല്ലാവരും എന്നോട് പറഞ്ഞത്. ആലോചിച്ചിട്ടാണോ, അറിഞ്ഞിട്ടാണോയെന്ന് അവിടത്തെ അമ്മ ചോദിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി, ഇന്നേവരെ ആൾ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. ദേഷ്യം വന്നാൽ മുഖം ഭിത്തിയിൽ ഉരയ്ക്കും എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റടുത്ത് ഭയങ്കര സോഫ്റ്റാണ്, ആളെ പ്രവോക്ക് ചെയ്യാൻ നല്ല പാടാണ്. ചൂടായാൽ പിടിച്ചാൽ കിട്ടില്ല. പുള്ളി ബിഗ് ബോസിലേക്ക് പോവുകയാണെന്നറിഞ്ഞപ്പോൾ എനിക്ക് ടെൻഷനൊന്നുമില്ലായിരുന്നു. ഒരുദിവസം 7 നേരം ഫുഡ് കഴിക്കുന്നയാളാണ്. അത് കിട്ടിയില്ലെങ്കിൽ മാത്രമേ ആൾ മുഡോഫാകുകയുള്ളൂ. ഇതും ഒരു എക്‌സ്പീരിയൻസാവട്ടെ എന്ന് കരുതി. ഫുഡ് മര്യാദയ്ക്ക് കിട്ടില്ല, ഡ്രസ് തന്നെ കഴുകേണ്ടി വരും, വീട് ക്ലീൻ ചെയ്യേണ്ടി വരുമെന്നൊക്കെ പറഞ്ഞപ്പോഴും ആൾക്ക് ടെൻഷനൊന്നുമുണ്ടായിരുന്നില്ല. വർക്കൗട്ടും പ്രോട്ടീൻ പൗഡറും ഫുഡും മിസ്സാവുമോയെന്നായിരുന്നു ആളുടെ സംശയം.

കല്യാണം കഴിഞ്ഞിട്ട് 2 വർഷമായെങ്കിലും ഞങ്ങൾ തീരെ മാറിനിന്നിട്ടില്ല. അതോണ്ട് തന്നെ എനിക്ക് നല്ല വിഷമമുണ്ട്. ഞാൻ നാളെണ്ണി കാത്തിരിക്കുകയാണ്. അവസാനമായി കോണ്ടാക്റ്റ് ചെയ്ത സമയമൊക്കെ എനിക്ക് കൃത്യമായി അറിയാം. ഞങ്ങൾ ഭയങ്കര അറ്റാച്ച്ഡാണ്. കൃത്യമായി ചെയ്യുന്ന കുറേ കാര്യങ്ങളുണ്ട്. അതൊക്കെ എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. എന്നെ നന്നായിട്ട് പാംമ്പർ ചെയ്യും, പെട്ടെന്ന് എനിക്ക് പ്രായമായത് പോലെയാണ് ഇപ്പോൾ തോന്നുന്നത്

Related posts