നമ്പി നാരായണനോടൊപ്പം ഇവരും ഉണ്ടോ ?

റോക്കറ്ററി: ദി നമ്പി ഇഫക്ട് എന്ന ചിത്രം മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ്. മാധവനും ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും അടക്കമുള്ള മുൻനിരതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. താരനിരയിൽ ഹോളിവുഡ് താരവും ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത റോൺ ഡൊണാച്ച്, കൂടാതെ വിൻസെൻ്റ് റിയോട്ടാ, പാഫ്റ്റ അവാർഡ് ജേതാവായ ഫിലിസ് ലോഗൻ തുടങ്ങിയവരും ഉണ്ട്. നമ്പി നാരായണൻ്റെ എൺപതുകൾ മുതൽ 2014 വരെയുള്ള ജീവിത കഥ പറയുന്ന ചിത്രം ആറു രാജ്യങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് ആർ മാധവനാണ്.

ഈ ചിത്രം നിർമ്മിക്കുന്നത് മാധവൻ്റെ ട്രൈകളർ ഫിലിംസിൻ്റെയും വർഗ്ഗീസ് മൂലൻ പിക്ചേഴ്സിൻ്റെയും ബാനറിൽ മാധവൻ, വർഗ്ഗീസ് മൂലൻ എന്നിവർ ചേർന്നാണ്. അണിയറപ്രവർത്തകർ ഇപ്പോൾ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിടാനൊരുങ്ങുകയാണ്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങുക നാളെ വൈകിട്ട് അഞ്ച് മണിക്കാണ്. റോക്കറ്ററി കടന്നു പോകുന്നത് നമ്പി നാരായണന്റെ 27 മുതൽ 75 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ്. ചിത്രത്തിൽ മാധവൻ എത്തുന്നത് മൂന്ന് ഗെറ്റപ്പുകളിലായാണ്. സിമ്രാന്‍ 15 വര്‍ഷത്തിന് ശേഷം മാധവനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സിമ്രാന്‍ ചിത്രത്തില്‍ നമ്പി നാരായണൻ്റെ ഭാര്യയായാണ് വേഷമിടുന്നത്. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി.

Madhavan's Rocketry: The Nambi Effect in final stages of post production |  Tamil Movie News - Times of India

ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏകദേശം നൂറുകോടി രൂപയോളം മുതൽ മുടക്കിയാണ് എന്നാണ് റിപ്പോർട്ട്. ചിത്രം ആറ് ഇന്ത്യൻ ഭാഷകളിലും ഒൻപത് ഇൻ്റർനാഷണൽ ഭാഷകളിലും ആഗോള തലത്തിൽ റിലീസിന് ഒരുങ്ങുകയാണ്. അണിയറയിലെ മലയാളികളുടെ പങ്കാളിത്തം മലയാളികൾക്ക് അഭിമാനമാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. റോക്കറ്ററി മലയാളി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ കോ ഡയറക്ടറായി ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ പ്രജേഷ് സെൻ പ്രവർത്തിക്കുന്നുണ്ട്. സിർഷ റേ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിത് ബാലയാണ് എഡിറ്റർ, ചിത്രത്തിനായി മ്യൂസിക് ഒരുക്കിയിരിക്കുന്നത് സാം സിഎസ്സാണ്. ആതിര ദിൽജിത്താണ് പിആർഓ. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് നമ്പി നാരായണൻ്റെ റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്‌ആര്‍ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.

Related posts