ക്ലൈമാക്സ് ഹിറ്റാക്കി റോക്ക് പേപ്പർ സിസ്സർ!

മലയാളി ഡിജിറ്റൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഒരു ചാനലാണ് കരിക്ക്. യൂട്യൂബ് പ്ലാറ്റ്ഫോമിൽ കരിക്കിൻ്റെ വീഡിയോകൾക്കെല്ലാം വലിയ ആരാധകരാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇവരുടെ ഓരോ വീഡിയോകളും വൈറലാവുന്നത്. തേരാപാര എന്ന സൂപ്പർ ഹിറ്റ് സീരീസോടെയാണ് കരിക്ക് ടീം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിനുശേഷം പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു സീരീസായിരുന്നു റോക്ക് പേപ്പർ സിസർ. ഇതിന്റെ സീസൺ 2 സീരീസ് ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബിൽ ഹിറ്റായി മാറിയത്.

ഈ സീരീസിൻ്റെ രണ്ടാം സീസണും യൂട്യൂബിൽ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ കരിക്ക് ടീം രണ്ടാം സീസണിൻ്റെ ക്ലൈമാക്സ് എപ്പിസോഡ് റിലീസ് ചെയ്തിരിക്കുകയാണ്. ഈ വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിദ്യ വിജയകുമാർ, ദീപ തോമസ്, ശ്രുതി സുരേഷ് എന്നിവരാണ്. രണ്ടാം സീസണിലെ അവസാന എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ തിരക്കഥയും അവതരണവും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആക്ഷനും സസ്പെൻസും ത്രില്ലറും ഹൊററുമൊക്കെ ചേർന്നതായിരുന്നു ഈ എപ്പിസോഡ്.

ഇതുവരെ കൊണ്ടുവന്ന മുഴുവൻ സസ്പെൻസുകളും റിവീൽ ചെയ്‌തുകൊണ്ടാണ് അവസാന എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. ക്ലൈമാക്സ് എപ്പിസോഡിൽ കരിക്ക് ജോർജ്ജെന്ന പേരിലറിയപ്പെടുന്ന അനു കെ അനിയൻ്റെ വേറിട്ട പ്രകടനം പ്രശംസനാർഹമാണ്. റോക്ക് പേപ്പർ സിസർ സീരീസിനെ പ്രേക്ഷകർ വിലയിരുത്തുന്നത് യൂട്യൂബിലെ സിനിമാറ്റിക് സിനിമയെന്നാണ്. ഓരോ വീഡിയോയിലും വ്യത്യസ്തമായ ആശയവും അവതരണരീതിയും കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്ന കരിക്ക് വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ വീഡിയോ സൈബറിടത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Related posts