ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങള്‍ വേണമെന്ന് ആ​​ഗ്രഹമുള്ളതിനാല്‍‌ സൗന്ദര്യമുള്ള ജീവിത പങ്കാളിയെ ആ​ഗ്രഹിക്കുന്നു! വൈറലായി റോബിന്റെ വാക്കുകൾ!

ഡോ.റോബിന്‍ ബി​ഗ് ബോസ് മലയാളം സീസണ്‍ നാലിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ്. മോട്ടിവേഷനല്‍ സ്‍പീക്കറെന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിന്‍ രാധാകൃഷ്‍ണന്‍ സോഷ്യല്‍ മീഡിയയില്‍ ബി​ഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ആയിരങ്ങളാണ് കാണുന്നവത്. അരലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍. ബി​ഗ് ബോസ് മത്സരത്തിലെ ശക്തനായ റോബിന് ഇപ്പോൾ ആരാധകരുടെ എണ്ണം ഏറി വരികയാണ്. ബി​ഗ് ബോസ് വീട്ടില്‍ റോബിന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും ദില്‍ഷയോടാണ്. ആദ്യത്തെ ആഴ്ചയില്‍ തന്നെ ഒരു പ്രണയം റോബിന് ദില്‍ഷയോട് തോന്നി തുടങ്ങിയിരുന്നു. ഇത് പിന്നീട് ചര്‍ച്ചയാവുകയും റോബിന്‍ ദില്‍ഷയോട് പ്രണയം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂലമായ മറുപടിയല്ല ദില്‍ഷയില്‍ നിന്നും റോബിന് ലഭിച്ചത്. തനിക്ക് അത്തരത്തില്‍ ഒരു സ്നേഹം റോബിനോട് തോന്നുന്നില്ലെന്നും ദില്‍ഷ വ്യക്തമാക്കിയിരുന്നു. ശേഷം ഇരുവരും പരസ്പരം അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്.

ബി​ഗ് ബോസിനെ കുറിച്ച്‌ എട്ട് മാസത്തോളം പഠിച്ച ശേഷമാണ് താന്‍ മത്സരിക്കാനെത്തിയതെന്ന് ഇടയ്ക്കിടെ പറയാറുള്ള റോബിന് പക്ഷെ പലയിടങ്ങളിലും എങ്ങനെയാണ് കളിക്കേണ്ടത് പെരുമാറേണ്ടത് എന്ന് പോലും അറിയാത്ത സ്ഥിതിയായിരുന്നു. ഓരോ ആഴ്ച പിന്നിടുന്തോറും അവയെല്ലാം തിരുത്തിയാണ് റോബിന്‍ മുന്നോട്ട് കുതിക്കുന്നത്.റോബിന് ബി​ഗ് ബോസ് വീട്ടിലെത്തിയതോടെ നിരവധി ആരാധികമാരെ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വിശ്രമവേളയില്‍ തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയ്ക്ക് വേണ്ട ​ഗുണങ്ങളെ കുറിച്ച്‌ റോബിന്‍ വിവരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് വഴക്കും പിണക്കവും മാറ്റി വീണ്ടും ദില്‍ഷയും റോബിനും പഴയ സൗഹൃദം കൂടുതല്‍ മനോഹരമായി കൊണ്ടുപോകാന്‍ തുടങ്ങിയത്. കൂട്ടിന് ബ്ലസ്ലിയും ഇരുവര്‍ക്കും ഒപ്പമുണ്ട്.

റോണ്‍സണ്‍, സുചിത്ര, അഖില്‍ എന്നിവരോടാണ് തന്റെ സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച്‌ റോബിന്‍ മനസ് തുറന്നത്. റോബിന്‍ ഒരോ ​ഗുണങ്ങള്‍ വിവരിക്കുമ്പോഴും റോണ്‍സണ്‍ ദില്‍ഷയെ മനസില്‍ കണ്ട് കുറിക്കുകൊള്ളുന്ന കൗണ്ടറുകള്‍ പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങള്‍ വേണമെന്ന് ആ​​ഗ്രഹമുള്ളതിനാല്‍‌ സൗന്ദര്യമുള്ള ജീവിത പങ്കാളിയെ ആ​ഗ്രഹിക്കുന്നു. എപ്പോഴും ഭം​ഗിയായി ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയായിരിക്കണം. അത്യാവശ്യം പൊക്കമുള്ള പെണ്‍കുട്ടിയായിരിക്കണം. കുറച്ച്‌ വണ്ണം വേണം. ഞാന്‍ പെട്ടന്ന് ക്ഷമിക്കുന്ന വ്യക്തിയാണ്. എന്റെ പങ്കാളിയുടെ ഭാ​ഗത്ത് തെറ്റ് വന്നാലും ആദ്യം സോറി പറയാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഞാന്‍’ റോബിന്‍ വിവരിച്ചു ട്രെഡീഷണലാകേണ്ട സമയത്ത് ട്രെഡീഷണലായും മോഡേണാകേണ്ട സമയത്ത് അത്യാവശ്യം മോഡേണായും നടക്കുന്ന പെണ്‍കുട്ടിയായിരിക്കണം. എപ്പോഴും പോസിറ്റീവ് വൈബ് വിതറുന്ന പെണ്‍കുട്ടിയായിരിക്കണം. ഹാപ്പിയായി. ചിരിച്ച്‌ നടക്കണം. അതേസമയം കരയേണ്ട സമയത്ത് കരയുകയും വേണം. നാള് ഉത്രാടമല്ലേയെന്ന് സുചിത്ര ചോദിക്കുമ്പോള്‍ അതേയെന്ന് മറുപടിയും നല്‍കുന്നുണ്ട് റോബിന്‍. വീഡിയോ വൈറലായതോടെ നിരവധി സംശയങ്ങളും ചോദ്യങ്ങളുമാണ് പ്രേക്ഷകര്‍ കമന്റായി കുറിക്കുന്നത്. റോബിന്റെ ഭാര്യാ സങ്കല്‍പ്പം അത്രയേറെ താല്‍പര്യത്തോടെ കേട്ടിരിക്കുന്ന സുചിത്രയ്ക്ക് റോബിനോട് താല്‍പര്യമുള്ളപോലെ തോന്നുന്നുണ്ടെന്നാണ് ചിലര്‍ കമന്റായി കുറിച്ചത്. പ്രതീക്ഷിക്കുന്നപ്പോലെ നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെയെന്നാണ് ചില പ്രേക്ഷകര്‍ കമന്റിലൂടെ ആശംസിച്ചത്.

Related posts