മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്‌കൂളിൽ നിന്നും പോകേണ്ടി വന്നു. പക്ഷെ ഇന്ന്! വൈറലായി റോബിന്റെ വാക്കുകൾ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പുത്തൻ അനുഭവം സമ്മാനിച്ച പ്രോഗ്രാമാണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ അവതാരകനായി എത്തുന്ന ഈ വ്യത്യസ്തതയാർന്ന പരിപാടിക്ക് ആരാധകരും ഏറെയാണ്. കുറച്ചു നാളുകൾക്കു മുൻപാണ് വ്യത്യസ്തമാർന്ന ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ നാലാം സീസൺ അവസാനിച്ചത്. ദിൽഷ പ്രസന്നൻ ആണ് നാലാം സീസണിൽ വിജയിയായി മാറിയത്. എന്നാൽ ഷോയിൽ മത്സരിച്ചവരിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് റോബിൻ രാധാകൃഷ്ണനാണ്. മോട്ടിവേഷനൽ സ്‍പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിൽ ബി​ഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ താരമാണ്. ഡോ. മച്ചാൻ എന്ന പേരിൽ പ്രശസ്‍തനായ താരം ബിഗ് ബോസിന് പുറത്ത് വന്നിട്ടും സോഷ്യൽ മീഡിയയിൽ റോബിൻ തരംഗമാണ്.


ഇപ്പോഴിതാ റോബിൻ പങ്കുവച്ചൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. താൻ പഠിച്ച സ്‌കൂളിലേക്ക് ചീഫ് ഗസ്റ്റായി ക്ഷണിച്ചതിന്റെ വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്റാണ് റോബിൻ പങ്കുവച്ചത്. ‘ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്‌കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ഗെസ്റ്റായി അതേ സ്‌കൂളിലേക്ക് പോകാൻ പോകുന്നു. സക്‌സസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി’, എന്നാണ് റോബിൻ കുറിച്ചത്.

 

ഫെബ്രുവരിയിൽ തന്റെ വിവാഹം ഉണ്ടാവും എന്ന് റോബിൻ അറിയിച്ചിരുന്നു. മോഡലിംഗും നടിയുമായ ആരതി പൊടിയെയാണ് റോബിൻ വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി വീഡിയോസ് പുറത്തുവന്നു.

Related posts