അന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു: മിഥുന്റെ പോസ്റ്റിൽ സദാചാര കമന്റുകളുടെ ചാകര .

അവതാരകനും , നടനുമായ മിഥുൻ രമേശ് കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. മുണ്ട് മടക്കി കുത്തി നിൽക്കുന്ന മിഥുൻ , മുണ്ട് ഉടുത്തു നടക്കുന്നതിന്റെ സുഖം എന്നു ക്യാപ്ഷനും നൽകി. ചിത്രത്തിന് മറ്റു താരങ്ങളും കമന്റ് ചെയ്തു. എന്നാൽ നടൻ പൃഥ്വിരാജിന്റെ ഷർട്ട്ലെസ് ഫോട്ടോ വിവാദമായ പോലെ മിഥുന്റെ പോസ്റ്റിന് നേരെയും കമന്റുകൾ വന്നു. പോസ്റ്റിൽ വന്ന ഒരു “സദാചാര” കമന്റും അതിന് മിഥുൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

”നിങ്ങക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ. ഇങ്ങനെ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ ഇതൊക്കെ കണ്ട് വളരുന്ന നമ്മുടെ കുട്ടികളൊക്കെ എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ട്. റെസ്പെക്ട് പോയി. അന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു. നല്ല കുടുംബത്തുണ്ടായവര് ചെയ്യുന്ന പണിയാണോ ഇതൊക്കെ. ഇങ്ങനെ കാണിക്കുന്നത് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരത്തിന് ചേര്‍ന്നതാണോ” എന്നാണ് കമന്റ്.

അതിന് താരം ഒരു കയ്യടിയാണ് റിപ്ലൈ നൽകിയത്. പൃഥ്വിരാജിന്റെ ഷര്‍ട്ട്‌ലെസ് ചിത്രം വിവാദമായതിന് പിന്നാലെയാണ് അതേ രീതിയില്‍ മിഥുന്റെ ചിത്രങ്ങള്‍ക്ക് നേരേയും തമാശകലർന്ന “സദാചാര” കമന്റുകളും എത്തിയത്. പൃഥ്വിരാജ് ഷർട്ട് ഇല്ലാതെ നിൽക്കുന്ന ചിത്രത്തിന് എതിനെതിരെ ചിലർ പരാതിയുമായി വന്നിരുന്നു.മുലക്കണ്ണുകൾ പ്രദർശിപ്പിക്കുന്ന പൃഥ്വിരാജിന് എതിരെ കേസ് എടുക്കണം എന്ന് ഒരു അഭിഭാഷക പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Related posts