റിയാസ് ഖാന്‍ മലയാളികളുടെ പ്രിയ നടനാണ്. അദ്ദേഹം ചലച്ചിത്ര രംഗത്ത് തിളങ്ങിയത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ്. റിയാസ് ഖാന്റെ ഭാര്യ തമിഴ് നടി ഉമയാണ്. തന്റെ സഹോദരിയുടെ സുഹൃത്തായ ഉമയുമായി പ്രണയത്തില്‍ ആയത് വീട്ടുകാര്‍ അംഗീകരിച്ചില്ല. ഈ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും രസകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ഒളിച്ചോടിയതാണ് ഏറെ രസകരം. വീട്ടില്‍ നിന്നും മതില്‍ ചാടിയോ അല്ലെങ്കില്‍ രാത്രിയോ ഒന്നുമല്ല പോയത്. അതും രാവിലെ. കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാര്‍ക്ക് മനസിലായത്. എന്നാല്‍ അതിനു ശേഷമുള്ള ഞങ്ങളുടെ ജീവിതം ഒരു തുടക്കക്കാര്‍ എന്ന നിലയില്‍ ഒരുപാട് കഷ്ടപാടുകള്‍ നിറഞ്ഞതായിരുന്നു.
ഞങ്ങള്‍ക്ക് ആ സമയത്ത് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാള്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുപാട് ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു, ആകെ ഗതികെട്ടപ്പോള്‍ ഞാന്‍ ഒരു ഒരു കേബിള്‍ ടിവി നടത്തി. അതില്‍ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷെ ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു. ഒരിക്കല്‍ താന്‍ പോണ്ടി ബസാറില്‍ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി ഉമക്ക് സമ്മാനമായി കൊടുത്തിരുന്നു. അത് അവള്‍ക്ക് അന്ന് ഒരുപാട് സന്തോഷമായെന്നും റിയാസ് പറയുന്നു. ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പിന്നീട് വീട്ടുകാരൊക്കെ സഹകരിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ കഷ്ട്ടപാടുകള്‍ എല്ലാം പതിയെ മാറിയെന്നും ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ജീവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.