മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോൾ നിങ്ങൾക്ക് പ്രശ്‌നമില്ല.ഞാൻ ഇടുമ്പോൾ മാത്രം എന്താണ് പ്രശ്നം ? വൈറലായി റിയാസിന്റെ വാക്കുകൾ!

ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് മിനി സ്ക്രീൻ താരങ്ങൾ. കേരളത്തിലെ ഏറെപ്രിയപ്പെട്ട ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഗെയിം റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഈ പ്രോഗ്രാമിന്റെ അഞ്ചാം സീസൺ ആണ് നടക്കുന്നത്. ബിഗ് ബോസ് നാലാം സീസണിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. റിയാസ് സലിം. ബി ബി ഹൗസിൽ ആയിരിക്കുമ്പോൾ തന്നെ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നു. മേക്കപ്പിടുന്നതിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് റിയാസ്.

ഞാൻ പണ്ടേ മേക്കപ്പ് ഇടുമായിരുന്നു. മനുഷ്യന്മാർക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നത്. മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോൾ നിങ്ങൾക്ക് പ്രശ്‌നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാൽ അവൻ ഗേ ആണ് പെണ്ണാണ് എന്നൊക്കെ പറയും. ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം എന്റെ കണ്ണിൽ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നത് .

ഒരു കാലത്ത് റിയാസിന് ഉണ്ടായിരുന്നതെല്ലാം എന്റെ ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ കയ്യിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം ഞാൻ നേടിയതാണ്. ഞാൻ നേടുന്നതിൽ ഒരുപങ്ക് എന്റെ കുടുംബത്തിനായും നൽകുന്നു. അതിൽ ഞാൻ സന്തോഷവാനാണ്. ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. എന്ത് വേണമെങ്കിലും പറഞ്ഞോളൂ. നിങ്ങളുടെ ജോലി അതാണല്ലോ.

Related posts