വൈറലായി ഋതു മന്ത്രയുടെ ഫോട്ടോ ഷൂട്ട്!

മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട പ്രോഗ്രാം ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരുപാടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് മൂന്നാം ഭാഗവും കോവിഡ് പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിക്കുകയാണ് ചെയ്തത്. പല താരങ്ങളും വിജയികൾ ആകും എന്ന് കാത്തിരുന്ന സമയത്തായിരുന്നു ബിഗ് ബോസ് ഷോ അവസാനഘട്ടത്തിൽ അവസാനിപ്പിച്ചത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഗ് ബോസ് സീസൺ 3 യിൽ ഒരു വിജയ് ഉറപ്പായും ഉണ്ടാകുമെന്നാണ്. 5 മത്സരാർഥികളാണ് ബിഗ് ബോസിൻറെ ഫൈനലിൽ ഇപ്പോൾ ഉള്ളത്. മണിക്കുട്ടൻ, ഫിറോസ്, ഡിമ്പൽ, ഋതു മന്ത്ര, റംസാൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. ഇതിൽ ആരാകും വിജയി എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഷോ വന്ന അന്ന് മുതൽ തന്നെ സ്വന്തം അഭിപ്രായങ്ങൾ കൊണ്ട് വേറിട്ട് നിന്ന താരമാണ് ഋതു. തന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം തുറന്ന് പറയുന്നതിൽ ഒരിക്കലും മടി കാണിച്ചിട്ടില്ല താരം. അതുകൊണ്ട് തന്നെയാണ് താരത്തെ ആരാധകർ ഏറ്റെടുത്തതും. പക്ഷേ പലപ്പോഴും താരത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. വ്യക്തിപരമായ പല കാര്യങ്ങളും മറച്ചു വെക്കുന്നു എന്നുo മണിക്കുട്ടനേയും റംസാനെയും ഒരുപോലെ തന്റെ സ്വാധീനത്തിൽ ആക്കാൻ ശ്രമിക്കുന്നു എന്നതടക്കമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് മാത്രമേ ഉള്ളൂ എന്ന് പരിപാടിയിൽ നിന്നും പുറത്തുവന്ന താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരങ്ങൾ പ്രേക്ഷകരിൽ നിന്ന് വോട്ട് അഭ്യർത്ഥന നടത്തിക്കൊണ്ടിരിക്കുകയാണ്. ഫൈനലിൽ വിജയിക്കാൻ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികൾക്ക് മുന്നിൽ വച്ചിരിക്കുന്ന ഉപാധി പ്രേക്ഷകരുടെ വോട്ടിങ് ശതമാനം തന്നെയാണ്.

Rithu Manthra (@RithuManthra) | Twitter

3 മാസക്കാലത്തോളം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ താരങ്ങൾ പുറത്തുവന്നപ്പോൾ എല്ലാവർക്കും കൂട് തുറന്നുവിട്ട കിളിയുടെ സന്തോഷം ആയിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായി പുതിയ ഫോട്ടോഷൂട്ടുകൾ നടത്തിയും എല്ലാം താരങ്ങൾ അവരുടെ ആരാധകരുടെ ശ്രദ്ധ ഇപ്പോൾ കൂടുതൽ പിടിച്ചു പറ്റുകയാണ്.ഋതുവിന്റെ സാരിയിൽ അതീവ മനോഹരിയായി ഉള്ള ചിത്രങ്ങളാണ് ഏറ്റവും അടുത്തായി പുറത്തുവരുന്നത്. ഇതിനോടകം തന്നെ ആരാധകർ അവ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച പ്രതികരണമാണ് സാരിയിൽ തിളങ്ങി നിൽക്കുന്ന ഋതുവിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

Related posts