ശരിക്കും എന്റെ പ്രായം ഇതാണ്. മനസ്സ് തുറന്നു കറുത്ത മുത്തിലെ ബാല!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന പരമ്പര ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരകളിലൊന്നായിരുന്നു‌. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായ പരമ്പരയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പരയിലെ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ്‌ ആണ് പരമ്പരയില്‍ ബാല എന്ന ഐഎഎസ്‌ ഓഫീസറായി എത്തിയത്. ഇന്ന്‌ പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും റിനി വളരെ‌ സുപരിചിതയാണ്‌.

age 21 acting started at age 12 actress  Rini  raj with fans

പ്രേക്ഷകര്‍ക്ക് ഇപ്പോഴും സംശയമുള്ള ഒരു കാര്യമായിരുന്നു പക്വതയുള്ള വേഷങ്ങളില്‍ തിളങ്ങിയ താരത്തിന്റെ ശരിയായ പ്രായം എത്രയാണെന്നത്. ഇപ്പോള്‍ ആരാധകരുടെ ഈ സംശയങ്ങൾക്ക് തീർപ്പുകൽപ്പിക്കാൻ എത്തിയിരിക്കുകയാണ്‌ റിനി. താരം മറുപടി നൽകിയത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്‌. തനിക്ക് 21 വയസ്സാണെന്ന് ഡ്രൈവിങ്‌ ലൈസന്‍സിന്റെ ഫോട്ടോ കൂടി ഇട്ടുകൊണ്ടാണ്‌ റിനി പ്രേക്ഷകരോട് പറഞ്ഞത്‌. മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ട് താൻ അഭിനയം തുടങ്ങിയത്‌ 12-ാമത്തെ വയസിലാണെന്ന് റിനി പറഞ്ഞു. താരത്തിന്‌ 19 വയസായിരുന്നു കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോള്‍. ഇതെല്ലാം കേട്ട് ആരാധകര്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്.

Related posts