കമ്മണിക്കുട്ടിടെ ഒമായോ ഡാൻസ് പങ്കുവച്ചു റിമി!

ഗായികയായും അവതാരകയായും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് റിമി ടോമി. മീശമാധവനിലൂടെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു റിമി. മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് നടി മുക്ത ജോർജിനെയാണ് വിവാഹം ചെയ്തത്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

കണ്മണിയുടെ ഒരു ഡാൻസ് പങ്കുവെച്ചിരിക്കുകയാണ് മുക്തയും റിമിയും ‘കമ്മണി കുട്ടിയുടെ ഒമയോ ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ്‌ റിമി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിംഹാസനം എന്ന പൃഥ്വിരാജ് ചിത്രത്തിൽ റോണി റാഫേൽ സംഗീതം ചെയ്ത് റിമി ടോമി തന്നെ പാടിയ പാട്ടിനാണ് കണ്മണി കുട്ടി ഡാൻസ് കളിക്കുന്നത്. പാവാടയും നീല ടോപ്പും ധരിച്ചാണ് കുഞ്ഞു കണ്മണി ചുവടുവെക്കുന്നത്. റിമിയും മുക്തയും പങ്കുവെച്ച വീഡിയോക്ക് താഴെ ഒരുപാട് പേരാണ് കണ്മണിയുടെ ഡാൻസിന് കയ്യടികളുമായി എത്തുന്നത്. കണ്മണിയുടെ ചിരിയും ഡാൻസും ഇഷ്ടമായി എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. മകള് അമ്മയെപ്പോലെതന്നെ നടിയാകുമെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്.

Rimi Tomy: 'Someone I can talk to, someone who understands me', free about Nathune! - actress muktha shares new post with rimi tomy - Archyde

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. 2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Related posts