ആ മഞ്ഞുരുകി….ഈ അടുത്തകാലത്തൊന്നും ഭാവനയെ ഇത്ര സുന്ദരിയായി കണ്ടിട്ടില്ലെന്ന് റിമിടോമി

BY AISWARYA

മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് സീസണ്‍ 2കുഞ്ഞു ഗായകരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ്. അടുത്തിടെ ആരംഭിച്ച പരിപാടിയില്‍ ആദ്യത്തെ എപ്പിസോഡില്‍ അതിഥിതാരമായെത്തിയത് ഭാവനയും അഞ്ജു ജോസഫും ആയിരുന്നു. മിഥുന്‍ രമേഷ് അവതാരകനായെത്തിയ പരിപാടിയില്‍ ജ്യോത്സന, റിമിടോമി, സിതാര,വിധുപ്രതാപ് എന്നിവര്‍ വിധികര്‍ത്താക്കളാണ്. ഭാവനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ആ എപ്പിസോഡിനെക്കുറിച്ച് പറയുകയാണ് റിമി.

ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഭാവന അതിഥിയായുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ഭാവനയ്ക്കൊപ്പമായി അഞ്ജു ജോസഫും ഷോയിലേക്ക് എത്തിയിരുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായാണ് ഭാവന ഷോയിലേക്കെത്തിയത്. ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടുവെച്ചായിരുന്നു ഭാവനയുടെ എന്‍ട്രി. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണൊയിരുന്നു റിമിയുടെ കമന്റ്. കുട്ടിപ്പട്ടാളത്തെ നയിക്കാനായാണ് താനെത്തിയതെന്നായിരുന്നു അഞ്ജു പറഞ്ഞത്. ഭാവനയ്ക്കായി ഗാനം ഡെഡിക്കേറ്റ് ചെയ്തായിരുന്നു കുട്ടിപ്പാട്ടുകാരെത്തിയത്.

ഡയറ്റിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങള്‍ വരെ ഭാവനയാണ് പറഞ്ഞുതന്നത്. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാല്‍ പോരെ് ഭാവന തന്നോട് പറയാറുണ്ടെന്നും റിമി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഭാവനയും റിമി ടോമിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്.

 

Related posts