മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. വ്യത്യസ്തമായ ഗാന ശൈലികൊണ്ടും അവതരണത്തിലൂടെയും മലയാളികൾക്ക് റിമിയോടുള്ള സ്നേഹം കൂടുകയാണ് ഉണ്ടായത്. മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചാണ് താരം മലയാള സിനിമ പിന്നണി രംഗത്ത് ശ്രദ്ധേയയാകുന്നത്. എന്നാൽ ഗായിക എന്ന നിലയിൽ പ്രശാത്തയാകും മുന്നേ തന്നെ താരം അവതാരകയായി നിറഞ്ഞു നിൽക്കുകയായിരുന്നു. പിന്നീട് തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിലൂടെയാണ് റിമി അഭിനയത്തിലേക്കെത്തുന്നത്.
റിമി ഏറ്റവും ഒടുവിൽ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓർമിപ്പിച്ചു. ചിത്രം വൈറലായതോടെ ‘മസിൽ ടോമി’ എന്ന കമൻറുകളുമായി ആളുകളുമെത്തി
ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുന്ന റിമി തന്റെ ആരോഗ്യസംരക്ഷണ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. താരത്തിന്റെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.