വൈറലായി റിമി ടോമിയുടെ വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ! കയ്യടിച്ച് സഹതാരങ്ങളും ആരാധകരും

റിമി ടോമി ഗായികയായും അവതാരകയായും നടിയായുമൊക്കെ മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ്. ഒരുപാട് വർഷങ്ങളായി പിന്നണിഗാനരംഗത്തും സ്റ്റേജ് ഷോകളിലും സിനിമയിലും റിമി നിറസാന്നിധ്യമായുണ്ട്. പ്രേക്ഷകപ്രിയയായ താരത്തിന്റെ എല്ലാ വിശേഷങ്ങളും റിമിയുടെ ആരാധകരും ആഘോഷമാക്കാറുണ്ട്. താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

റിമി ലോക്ക് ഡൗൺ കാലത്തും തന്റെ വ്യായാമം മുടക്കാതിരിക്കാൻ ഏറെ ശ്രദ്ധിച്ചിരുന്നു. റിമി തന്റെ യൂട്യൂബ് ചാനലിലൂടെ വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നതിനെക്കുറിച്ച് നിരവധി വീഡിയോകളും ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് റിമി പങ്കുവച്ച വർക്ക്ഔട്ട് ചിത്രങ്ങളാണ്. കൈകൾ മടക്കിപിടിച്ചുള്ള ഒരു ചിത്രത്തിന് അമ്മോ, വരുന്നുണ്ട്, എന്നാണ് ബാബുരാജ് കമന്റ് ചെയ്തത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്തിയതിനെക്കുറിച്ച് റിമി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം ചിങ്ങം മാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന പാട്ടാണ്. ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം.

Related posts