റിമി ടോമി മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. താരം ഗായികയായും അവതാരകയായും നടിയായുമെല്ലാം തിളങ്ങുകയാണ്. ഇപ്പോൾ റിമി സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജ് ആയാണ് ആരാധകർക്കുമുന്നിൽ എത്തുന്നത്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ്. ലളിത ഗാനത്തിൽ ഒന്നാം സമ്മാനം നേടിയപ്പോഴുള്ള റിമിയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
തന്റെ പഴയ കാല ചിത്രം റിമി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റിമി പോസ്റ്റ് ചെയ്തത് 1997ലെ റവന്യു ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രത്തിൽ വന്ന ചിത്രമാണ്. പാലയിലെ സെന്റ് മേരിസ് ഗേൾസ് സ്കൂളിൽ പഠിക്കുമ്പോഴാണ് കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ റിമി ഒന്നാം സ്ഥാനം നേടിയത്.
റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം ചിങ്ങം മാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന മീശമാധവനിലെ ഗാനമാണ്. ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി അഭിനയിച്ച ചിത്രം. ദൂരദർശനിലെ ഗാനവീഥി എന്ന പരിപാടിയിൽ 1997 ലാണ് താരം അവതാരകയായി എത്തിയത്. പിന്നീട് കൈരളിയിലും ഏഷ്യാനെറ്റിലും റിമി അവതാരകയായെത്തി.