റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ശ്രദ്ധേയമാകുന്നത് പട്ടുപാവാടയണിഞ്ഞു നില്‍ക്കുന്ന റിമിയുടെ പുതിയ ചിത്രമാണ്. കസവ് പാവാടയ്ക്കൊപ്പം നീല നിറത്തിലുള്ള ബ്ലൗസ് ധരിച്ചുകൊണ്ടുള്ള മനോഹരചിത്രം ഇൻസ്റ്റഗ്രാമിലൂടെ റിമി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഓണം ഇങ്ങു അടുത്തു അത്തം പത്ത് ഷൂട്ട് എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രം ആരാധകരുമായി പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. റിമിക്ക് ഏത് വേഷവും ഇണങ്ങും എന്നാണ് ആരാധകർ പറയുന്നത്.
റിമിയുടെ ശരീരഭാരം കുറഞ്ഞതിന്റെ രഹസ്യമാണ് ആരാധകരില്‍ പലരും അന്വേഷിച്ചത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വര്‍ധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.