നായികമാർക്കൊരു വെല്ലുവിളിയാണോ എന്ന് ആരാധകർ : വൈറലായി റിമിയുടെ ഫോട്ടോകൾ !

റിമി ടോമി എന്നും മലയാളികളുടെ ആവേശമാണ്. റിമി ടോമി ഗായികയും അവതാരകയും നടിയുമൊക്കെയായി ജനങ്ങളുടെ ശ്രദ്ധ നേടിയ താരമാണ്. എന്നാൽ താരം ഇപ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നത് തൻ്റെ ഫിറ്റ്നെസ്സ് കാര്യങ്ങളിലാണ്.

റിമി ടോമി സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള ഒരാളാണ്. തൻ്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ഫോട്ടോഷൂട്ട് വിശേഷങ്ങളുമൊക്കെ റിമി ടോമി നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം അടുത്തിടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളൊക്കെയാണ്.
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അജിൻ ഫോട്ടോക്കടയാണ്. റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾക്ക് കമൻ്റുകളുമായി എത്തിയിരിക്കുന്നത് ഒരുപാട് ആരാധകരാണ്. ആരാധകർ കമൻ്റുകളിൽ കുറിച്ചിരിക്കുന്നത് റിമിക്ക് നടിമാരെ വെല്ലുന്ന സൗന്ദര്യമാണെന്നാണ്.

Related posts