ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു.
സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്. താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും, എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകര്‍ക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ്’ എന്നാണ് റിമി പറയുന്നത്. ഈ പോസ്റ്റ് കൊണ്ട് റിമി ഉദ്ദേശിച്ച കാര്യം എന്താണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും ഇതും ചര്‍ച്ചയാവുകയാണ്.
ഗായിക രഞ്ജിനി ജോസ്, നടിമാരായ സനുഷ, എലീന പടിക്കല്‍, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് റിമിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.