റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ഔട്ട് മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
നിങ്ങളുടെ ഫിറ്റ്‌നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടേ,
താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളത്.അവർ എന്റെ വിജയത്തിലും കരിയറിലും ശരീരത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ എന്നാണ് റിമി കുറിച്ചത്. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുന്ന കിടിലൻ വീഡിയോയും റിമി പങ്കുവെച്ചിരുന്നു.