ചുവപ്പിൽ തിളങ്ങി റിമി! സൂപ്പർ എന്ന് ആരാധകരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ഔട്ട് മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തിളക്കമുള്ള ഔട്ട് ഫിറ്റ് ധരിച്ച് സൂപ്പർ ലുക്കിൽ റിമി ടോമി. സൂപ്പർ ഫോർ പരിപാടിക്കുവേണ്ടിയാണ് ഈ ഔട്ട്ഫിറ്റ് ധരിച്ച് റിമിയെത്തിയത്. ഖജുരാഹോ ബൊട്ടിക്ക് റി ആണ് റിമിക്കാക് വസ്ത്രം ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് അനുഭവവും താരം പങ്കിട്ടിരുന്നു. കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ പനിയുടേതായ ചില അസ്വസ്ഥതകൾ തോന്നി. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നു ടെസ്റ്റ് ചെയ്തു. റിസൽട്ട് കിട്ടുന്നതിനു മുൻപേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടിൽ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാൻ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസൽട്ട് വന്നു, പോസിറ്റീവ് ആയി.

12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്

Related posts