റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ 12 ദിവസത്തെ കോവിഡ് അനുഭവം പങ്കുവയ്ക്കുകയാണ് റിമി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കോവിഡ് വിവരം ആരാധകരെ അറിയിച്ചത്. പനിയും തളർച്ചയും തോന്നിയതിനെത്തുടർന്നു ടെസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അപ്പോൾ പോസിറ്റീവ് ആയി എന്നും റിമി പറയുന്നു.
കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ പനിയുടേതായ ചില അസ്വസ്ഥതകൾ തോന്നി. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നു ടെസ്റ്റ് ചെയ്തു. റിസൽട്ട് കിട്ടുന്നതിനു മുൻപേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടിൽ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാൻ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസൽട്ട് വന്നു, പോസിറ്റീവ് ആയി.
12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത് എന്നും റിമി പറയുന്നു.