റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ്. പ്രേക്ഷകര്‍ക്ക് താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും സുപരിചിതമാണ്. റിമിയുടെ സഹോദരി റീനുവും സഹോദരന്‍ റിങ്കുവുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങൾ തന്നെയാണ്. നടി മുക്തയാണ് റിങ്കുവിന്റെ ഭാര്യ. റിമിയും മുക്തയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ റിമി ടോമി രംഗത്ത് എത്തിയിരിക്കുന്നത് സഹോദരന്‍ റിങ്കുവിന് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് .
ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്നേഹത്തോടെയാ ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാര്‍ട്ട് ടോക്കറ്റീവ് സ്റ്റൈലിഷ് ഒന്നും അല്ലായിരിക്കും. അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണമല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്. അത്രം പക്വതയുണ്ട്. നിങ്ങളുടെ ചേച്ചി എന്ന് പറയുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും റിമി കുറിച്ചു.
വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാന്‍ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടെന്ന് എഴുതാന്‍ തോന്നി. ഒരുപക്ഷേ, ഇത്രേം പാവം അവര് തന്നെയാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീര്‍ക്കുന്നുണ്ടല്ലോയെന്നായിരുന്നു റിമി കുറിച്ചത്. നിരവധി പേരാണ് റിമിയുടെ കുറിപ്പിന് താഴെയായി കമന്റുകളുമായെത്തുന്നത്. ചെറുപ്രായത്തില്‍ ഇത്രേം ഹാര്‍ഡ് വര്‍ക്കിംഗ്, ക്യൂട്ട് ലിറ്റില്‍ ഗേള്‍ എന്നായിരുന്നു മുക്തയുടെ കമന്റ്. കണ്‍മണി കാണണ്ട പപ്പേയെന്നും മുക്ത കുറിച്ചിരുന്നു. ദീപ്തി വിധുപ്രതാപ്, ഷിയാസ് കരീം, ആര്‍ജെ മിഥുന്‍ തുടങ്ങി നിരവധി പേരാണ് റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.