മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. മീശമാധവൻ എന്ന ലാൽജോസ് ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറിയത്. ഗായിക എന്നതിലുപരി അഭിനേത്രിയായും അവതാരകയായും താരം മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
കാഴ്ചക്കാർക്ക് അസൂയ തോന്നുന്ന രീതിയിലുള്ള ശരീര മാറ്റമാണ് റിമി ടോമി രണ്ടു മാസം കൊണ്ട് നേടിയെടുത്തത്. നിരന്തരമായി ഫിറ്റ്നസ് സീക്രട്ടുകൾ ചോദിച്ചവർക്കും ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പുതിയൊരു വീഡിയോ ആണ് ഇപ്പോൾ റിമി പങ്കുവെച്ചിരിക്കുന്നത്. റിമി വീഡിയോയിൽ പറയുന്നതിങ്ങനെ, രണ്ട് വർഷം മുമ്പാണ് ജിമ്മിൽ ചേരാനും വർക്കൗട്ട് യോഗ പോലുള്ള ചെയ്യാനും ഞാൻ തീരുമാനിച്ചത്. തലകഴുകിയാൽ പോലും പനിയും ജലദോഷവും ഓടിയെത്തുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിപാടി പോലും പേടിച്ചിട്ട് ഏറ്റെടുക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിലെല്ലാം ഒരുപാട് മാറ്റം വന്നു.
വല്ലപ്പോഴും മാത്രമാണ് പനിയും ജലദോഷവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. വർക്കൗട്ട് ചെയ്യുമ്പോൾ മനസിനും ശരീരത്തിനെന്നപോലെ ഉന്മേഷം ലഭിക്കുന്നായി തോന്നിയിട്ടുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയല്ല ഞാൻ പിന്തുടരുന്ന രീതി എന്റ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി ഭക്ഷണം ക്രമീകരിച്ചാണ് എന്റെ ഫിറ്റ്നസ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. ഒരു ദിവസം കൊണ്ടോ… ഒരു ആഴ്ചകൊണ്ടോ ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാൻ ആർക്കും സാധിക്കില്ല. രണ്ടാഴ്ച ചെയ്ത് കഴിഞ്ഞ് മടുത്തു എന്ന് പറഞ്ഞ് നിർത്തിയാലും ഫലം ഉണ്ടാകില്ലെന്നും സമർപ്പണ ബോധത്തോടെ മാത്രമെ ഫിറ്റ്നസും യോഗയും പരിശീലിക്കനാ പാടുള്ളൂ.