നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് റിമി! അറിഞ്ഞില്ല ഉണ്ണി എന്ന് വിധുവും! പ്രേക്ഷക ശ്രദ്ധ നേടി റിമിയുടെ പോസ്റ്റ്!

റിമി ടോമി സം​ഗീതപ്രേമികളുടെ പ്രിയപ്പെട്ട ​ഗായികയാണ്. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകകയാണ്. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി താരത്തിന്റെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിധു പ്രതാപിനൊപ്പമുള്ള ചിത്രം റിമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. റെക്കോർഡിംഗ് ടൈം ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഏറ്റവും കൂടുതൽ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനർജി തന്നെയാണെന്നായിരുന്നു. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാൾ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് നീ എന്നും റിമി പറയുന്നുണ്ട്. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാർത്ഥിക്കുന്നുവെന്നും റിമി പറഞ്ഞു.

പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നൽകുന്നുണ്ട്. അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ജ്യോത്സനയും കമന്റുമായി എത്തിയിട്ടുണ്ട്.

ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം. ബൽറാം വേഴ്‍സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം.

Related posts