യൂ.ഡി.സി ആയി കണ്മണി! വൈറലായി റിമിയുടെ പോസ്റ്റ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി! താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറി നായികയാണ് മുക്ത. മുക്ത ജോർജിനെ വിവാഹം ചെയ്തത് റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. കുട്ടികളുമായുള്ള രസകരമായ നിമിഷങ്ങൾ റിമി പങ്കുവയ്ക്കാറുണ്ട്.

ചാമ്പയ്ക്ക വേണോ'യെന്ന് റിമി; 'ചാമ്പയ്ക്ക വേണ്ട കുട്ടാപ്പിയെ തരുവോ'യെന്ന്  ആരാധിക | Rimi Tomy | Kanmani | Kuttappi

ഇപ്പോഴിതാ, കണ്മണിയുടെ ഒരു ഡബ്സ്മാഷ് വീഡിയോ ഷെയർ ചെയ്യുകയാണ് റിമി ടോമി. ഞങ്ങളുടെ യുഡിസി കുട്ടി എന്നാണ് റിമി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. അമ്മേടെ ചക്കര മുത്ത് എന്ന കമന്റുമായി മുക്തയും എത്തിയിട്ടുണ്ട്. ഡോ. പശുപതി എന്ന ചിത്രത്തിലെ കൽപ്പനയും ജഗദീഷും ഒന്നിച്ച്‌ അഭിനയിച്ച രസകരമായ സീനാണ് കൺമണി അവതരിപ്പിക്കുന്നത്. മഞ്ഞസാരിയും ബ്ലൗസും കൂളിംഗ് ഗ്ലാസ്സും വെച്ചു നടക്കുന്ന കൽപ്പനയുടെ യുഡിസി എന്ന കഥാപാത്രം കുട്ടികൾക്കു പോലും പ്രിയങ്കരിയാണ്. എത്ര വട്ടം ഞാൻ പറഞ്ഞു, എന്നെ യുഡിസി യുഡിസി എന്നു വിളക്കല്ലേ,” എന്ന് പരിഭവത്തിൽ പറയുന്ന കൽപ്പനയുടെ കഥാപാത്രത്തെ രസകരമായി തന്നെ അവതരിപ്പിക്കുകയാണ് കണ്മണി.

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. 2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Related posts