കുട്ടിമണിക്ക് ഒപ്പം പാട്ട്പാടി റിമി!

മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് റിമി ടോമി. ഡാന്‍സിനും പാട്ടിനുമൊപ്പം ലോക്ക് ഡൗണ്‍ കാലത്ത് റിമി ടോമി പാചകവും പരീക്ഷിച്ചിരുന്നു. ഗംഭീര സ്വീകരണമാണ് താരം അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ലഭിച്ചത്. ചാനല്‍ തുടങ്ങി ഒരു മാസം കൊണ്ട് തന്നെ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെ റിമി ടോമിക്ക് ലഭിച്ചിരുന്നു. വൈറൽ ആയ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളും പാചക പരീക്ഷണങ്ങളുമായി റിമി തന്റെ ചാനലിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്താറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികള്‍ക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാന്‍ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകര്‍ ഒപ്പം ഉണ്ടായിരുന്നു താനും. ഇപ്പോള്‍ കുട്ടിമണിയ്ക്ക് ഒപ്പമുള്ള പാട്ട് പരിശീലനം നടത്തുന്ന റിമി ടോമിയുടെ വീഡിയോ വൈറലാവുകയാണ്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലനം ചെയ്യുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടക്കുകയാണ് കുട്ടിമണി.

റിമിയുടെ പാട്ട് കേട്ട് കൗതുകത്തോടെ നോക്കുകയാണ് കുട്ടിമണി. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു പഠിപ്പിക്കുകയാണോയെന്നാണ് റിമിയോട് പലരും ചോദിക്കുന്നത്. കുട്ടിമണിയ്ക്ക് ഇങ്ങനെ റിമിക്കൊച്ചമ്മയുടെ പാട്ടുകേട്ട് കിടക്കാനുള്ള ഭാഗ്യം ഉണ്ടല്ലോയെന്നും വാവ പാട്ട് നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്നും നല്ല സംഗീത വാസനയുണ്ടെന്നും ഒക്കെ കമന്റുകളുണ്ട്. റിമിയുടെ സഹോദരിയായ റീനുവിന്റെ ഏറ്റവും ഇളയ മകളാണ് കുട്ടിമണി. ഇസബെല്‍ എന്നാണ് കുട്ടിമണിയുടെ യഥാര്‍ത്ഥ പേര്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Related posts