റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പപ്പയെക്കുറിച്ചുള്ള ഓർമ്മകൾ ഷെയർ ചെയ്യുന്ന റിമി ടോമിയുടെ വീഡിയോ സോഷ്യൽ ലോകത്ത് വൈറലാകുന്നത്.
2014-ലായിരുന്നു റിമി ടോമിയുടെ പപ്പ ടോമി ജോസഫ് അന്തരിച്ചത്. പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയിൽ വന്നിരുന്ന് കരയാൻ താത്പര്യമില്ല. പക്ഷെ, മറ്റൊരു കാര്യമുണ്ട്. ഒരിക്കൽ എനിക്ക് ഫെയ്‌സ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റായിരുന്നു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാൽ റിമി എതിർക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം. അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നാണ് കമന്റിൽ പറഞ്ഞത്.
അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇവർ മാത്രമല്ല, ഇതുപോലെ നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാർഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോൾ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാൻ നമുക്കാവില്ലല്ലോ.