റിമി ടോമി വിവാഹിതയാകുന്നു? വാർത്തകളിൽ പ്രതികരിച്ച് താരം!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്.

അതേസമയം ഗോസിപ്പ് കോളങ്ങളിലും റിമിയുടെ പേര് ഇടം നേടാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു താരം വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നത്. സിനിമ മേഖലയിൽ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. വാർത്തകൾ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. വാർത്തകൾ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.


എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകൾ ഈ വാർത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്. തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോൾ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.

Related posts