റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ റിമിയെക്കുറിച്ച് മുക്ത പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെ അല്ല റിമി. ആള് വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു രീതിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്. പത്താം ക്ലാസ്സ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുത് എന്ന്. എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷേ ചേച്ചിക്ക് ഞാൻ എപ്പോഴും എൻകേജ് ആയിരിക്കുന്നതാണ് ഇഷ്ടം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മുക്ത. ഒറ്റ നാണയം എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അച്ഛനുറങ്ങാത്ത വീട്, നസ്രാണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. താമരഭരണി എന്ന തമിഴ് ചിത്രത്തോടെ മുക്ത തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കും സുപരിചിതയായി മാറി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുക്ത വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മിനി സ്‌ക്രീനിൽ താരം സജീവമാണ്. കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു മുക്ത കാഴ്ച വച്ചത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുമുണ്ട്.