ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം! ശ്രദ്ധ നേടി റിമി ടോമിയുടെ പോസ്റ്റ്!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആദ്യമായുണ്ടായ ഒരു അനുഭവം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് ആണ് റിമി ടോമി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. വിമാന യാത്രയ്ക്കിടയിൽ എയർ ഹോസ്റ്റസാണ് റിമിക്ക് ഇതു സമ്മാനിച്ചത്. ‘ഞങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകൾ കേട്ടു ചിരിക്കാറുണ്ട്. ഫിറ്റ്‌നസ് കാര്യത്തിൽ നിങ്ങൾ എല്ലാവർക്കുമൊരു മാതൃകയാണ്. കുറുപ്പിൽ എഴുതിയിരിക്കുന്നു.

മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം,വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു. സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങൾ എനിക്ക് ഒരു പ്രചോദനമാണ്. എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി കുറിച്ചിരിക്കുന്നത്.

Related posts