റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യൽഔട്ട് മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ വമ്പൻ മേക്കോവർ നടത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമായിരുന്നു റിമി ടോമി.
പെട്ടന്ന് മേക്കാവോറിലെത്തിയ റിമിയോട് അതിന്റെ കാരണങ്ങൾ തിരക്കിയാണ് നിരവധി പേരാണ്. ഇപ്പോഴിതാ തന്റെ മേക്കാവോറിനെ കുറിച്ച് ചിന്തിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി. സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കുന്നതിനായി താൻ ബെൽറ്റ് കെട്ടുമായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വേണ്ടിയാണ് താൻ മേക്കോവറിനെ കുറിച്ച് ചിന്തിച്ചത്. ശരീരത്തിന്റെ ഭാരം കുറയുമ്പോൾ ഇഷ്ടമുള്ള ഡ്രസ് ധരിക്കാൻ കഴിയും. തനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. മുടങ്ങാതെയുള്ള വ്യായാമമാണ് തന്റെ മേക്കോവറിന്റെ ഒരു രഹസ്യമെന്നാണ് റിമി പറയുന്നത്. കൃത്യമായി വർക് ഔട്ട് ചെയ്യും 70 ശതമാനം ഡയറ്റും 30 ശതമാനം വർക് ഔട്ടും. അത് കൃത്യമായി പാലിക്കുമെന്നും റിമി പറയുന്നു. സ്റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നിയപ്പോഴാണ് മോക്കോവർ എന്ന ചിന്തയിലേയ്ക്ക് എത്തിയത്.
തന്റെ ഡയറ്റിങ് രീതികളും റിമി പങ്കുവയ്ക്കുന്നുണ്ട്. രാവിലെ പാലിൽ പോഷകങ്ങൾ ചേർത്തു തയാറാക്കുന്ന ഒരു ന്യൂട്രീഷനൽ ഷെയ്ക്ക് ആണ് പ്രഭാതഭക്ഷണം. ഇടയ്ക്ക് രണ്ട് ഇഡ്ഡലിയോ, ദോശയോ, അൽപം പുട്ടോ കഴിക്കും. ഉച്ചയ്ക്ക് അൽപം ചോറു കഴിക്കും. കൂടെ തോരൻ, മീൻ കറി അല്ലെങ്കിൽ മീൻ വറുത്തത്, പുളിശ്ശേരി, ചമ്മന്തി അങ്ങനെ എന്തെങ്കിലും. ചിക്കനും മീനും ഒന്നിച്ചു കഴിക്കില്ല. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കി. പഞ്ചസാര പൂർണമായും ഒഴിവാക്കി. ബ്ലാക് ടീ, ബ്ലാക് കോഫി, ഗ്രീൻ ടീ ഇവയാണു കുടിക്കും. നെസ് കോഫിയോ, കാപ്പച്ചീനോയൊ ഇടയ്ക്ക് കുടിക്കുമെന്നും റിമി പറയുന്നു. അതേസമയം, യാത്രകൾ ഇഷ്ടപ്പെടുന്ന താൻ ആ സമയങ്ങളിൽ ഡയറ്റിൽ വിട്ടു വീഴ്ച ചെയ്യാറുണ്ടെന്നും റിമി പറഞ്ഞു. ഇടയ്ക്ക് 64 കിലോ വരെ ഭാരം കൂടിയിരുന്നു. എന്നാൽ ഇപ്പോൾ 54 കിലോയ്ക്ക് അടുത്താണ് ഭാരമെന്ന് റിമി കൂട്ടിച്ചേർത്തു. രാത്രി ഏഴര കഴിയുമ്പോൾ ചിക്കൻ വിത് സാലഡ്, അല്ലെങ്കിൽ ഫിഷ് വിത് സാലഡ് അങ്ങനെ കഴിക്കും. ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കും. ഉച്ചഭക്ഷണത്തിന് അര മണിക്കൂർ മുൻപായി രണ്ടു ലിറ്റർ, ഉച്ചഭക്ഷണത്തിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒന്നര ലിറ്റർ അങ്ങനെ കുടിക്കും. എണ്ണയിൽ വറുത്ത സ്നാക്സ് കഴിക്കില്ല.