”ശരീരത്തിന് നിങ്ങളെ തളര്‍ത്താനാകും, പക്ഷേ ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനെ ശ്രദ്ധിക്കുക” റിമയുടെ പോസ്റ്റ്

BY AISWARYA

ഋതു എന്ന മലയാളച്ചിത്രത്തിലൂടെ എത്തിയതാണ് റിമ കല്ലിങ്ങല്‍. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് കഴിഞ്ഞു. സംവിധായകന്‍ ആഷിക് അബുമായുളള വിവാഹ ശേഷവും താരം സിനിമയിലുണ്ടായിരുന്നു. തന്റെ എല്ലാ യാത്രാവിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്.

ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം കൂടി പങ്കിടുകയാണ് റിമ കല്ലിങ്കല്‍. കോവിഡ് മുക്തയായതിനുശേഷം വര്‍ക്ക്ഔട്ടിനെത്തിയ ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഒരു മാസത്തെ കോവിഡ് വിശ്രമത്തിന് ശേഷം മടങ്ങിയെത്തി. വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍, പക്ഷേ ശരീരത്തിന് നിങ്ങളെ തളര്‍ത്താനാവും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനെ ശ്രദ്ധിക്കുക,” റിമയുടെ വാക്കുകള്‍.

https://www.instagram.com/p/CZa4pbFPP6c/?utm_source=ig_web_copy_link

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

Related posts