VY AISWARYA
ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ റിമ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്, ഷാഫി ഷക്കീര്‍ ആണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് വിമര്‍ശനവുമായി എത്തുന്നത്.
‘വൈല്‍ഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ‘നിരസിക്കല്‍’, ‘ദേഷ്യം’, ‘വിലപേശല്‍’, ‘വിഷാദം’, ‘അഗീകരിക്കല്‍’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്ഷനുകളിലാണ് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. ആദ്യത്തെ മൂന്ന് ഭാവങ്ങളിലും നല്ലരീതിയിലുളള
ഫോട്ടോകളാണ് റിമ പങ്കുവെച്ചത്. അതേസമയം വിഷാദം ,അംഗീകരിക്കല്‍, പ്രതികാരം എന്നീ ക്യാപ്ഷനുകളിലാണ് ചുണ്ടില്‍ സിഗരറ്റു വെച്ചിട്ടും പുക വലിക്കുന്നതുമായ ചിത്രങ്ങളിട്ടത്.
‘ഒരു ലോഡ് പുച്ഛം,നേരത്തെ അറിയാം വെളിവ് ഇല്ലാത്ത ആളാണ്, കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാതിരുന്നൂടെ, ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുക എന്നത് എന്റെ ഒരു ആവശ്യമാണ്, കോടതി സ്വയം കേസെടുക്കേണ്ട വകുപ്പില്‍ പെടുമോ’ എന്നൊക്കെയാണ് വിമര്‍ശകര്‍ ചിത്രത്തിന് താഴെ കമന്റായി കുറിക്കുന്നത്.ഇതിനും മുമ്പും സമാന ലുക്കില്‍ ഫോട്ടോഷൂട്ടിന് താരം പോസ് ചെയ്തിരുന്നു. എന്നാല്‍ അന്ന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.