റിമ കല്ലിങ്കല്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. റിമയെ വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ മലയാള സംവിധായകന്‍ ആഷിഖ് അബുവാണ്. ഇപ്പോള്‍ റിമ സിനിമകളില്‍ അത്ര സജീവമല്ല. എന്നാൽ താരം സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. ഇപ്പോള്‍ റിമയും ആഷിഖും റഷ്യയില്‍ അവധി ആഘോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് റിമ എത്തിയിരുന്നു. ഇപ്പോള്‍ ഈ ചിത്രങ്ങൾക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമര്‍ശിക്കാനെത്തിയയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് റിമ.
‘കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ട്’ എന്നായിരുന്നു ഒരാള്‍ റിമയുടെ ചിത്രത്തിന് താഴെ പങ്കുവെച്ച കമന്റ്. അതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് റിമ മറുപടി പറയുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍’ എന്നാണ് റിമയുടെ മറുപടി നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചില കമന്റുകള്‍ക്കും റിമ മറുപടി നല്‍കിയിരുന്നു. ‘ആളുകളെ എങ്ങനെ സമര്‍ത്ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്രം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ’ എന്ന കമന്റിന് ‘ഓ മനസിലാക്കി കളഞ്ഞല്ലോ’ എന്നാണ് റിമ മറുപടി നല്‍കിയത്.
‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’ എന്ന കമന്റിന് ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം’ എന്നാണ് മറുപടി.