BY AISWARYA
ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. കുട്ടികളുടെ കളിചിരി നിറഞ്ഞ ക്ലാസുമുറികള്‍ തിരികെ ലഭിച്ച സന്തോഷത്തിലാണ് അവരും. പിന്നാലെ കുട്ടികള്‍ക്കായുളള ആശംസകളുമായെത്തിയിരിക്കുകയാണ് റിമാ കല്ലിങ്ങല്‍.
തന്റെ പഴയ സ്‌കൂള്‍കാല ഫേട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു റിമയുടെ ആശംസ. ‘ഇന്ന് സ്‌കൂളിലേയ്ക്ക് തിരിച്ച് പോകുന്ന എല്ലാവര്‍ക്കും ഒരു നല്ല തുടക്കമായിരിക്കെട്ടെയന്ന് ആശംസിക്കുന്നു. നിങ്ങളുടെ ബാല്യത്തിന്റേയും സ്‌കൂള്‍ കാലത്തിന്റേയും ഓരോ നിമിഷവും ആഘോഷിക്കുക. ഇനി സ്‌കൂളിലേയ്ക്ക് പോയി കുറച്ച് ഓര്‍മകളുണ്ടാക്കൂ, എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ റിമ കല്ലിങ്കല്‍ കുറിച്ചത്.