എന്നാല്‍ അത് വലിയ വിവാദമായപ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായി! റിമ കല്ലിങ്കൽ പറയുന്നു!

റിമ കല്ലിങ്കൽ മലയാളികളുടെ പ്രിയതാരമാണ്. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബു ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ തന്റെ നിലപാടുകളും വിമർശനങ്ങളുമെല്ലാം സധൈര്യം താരം പറയാറുണ്ട്. നേരത്തെ പൊതു വേദിയില്‍ വെച്ച് റിമ നടത്തിയ പൊരിച്ചമീന്‍ പരാമര്‍ശം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്നും തന്റെ വീട്ടില്‍ അമ്മയുടെ പക്കല്‍ നിന്നും ഒരിക്കല്‍ പൊരിച്ച മീന്‍ തനിക്ക് മാത്രം കിട്ടിയില്ല. എന്നാല്‍, തന്റെ സഹോദരനും അച്ഛനും അമ്മ നല്‍കിയെന്നും ആ ഒരു സംഭവത്തില്‍ നിന്നാണ് ഉള്ളിലെ ഫെമിനിസം വളര്‍ന്നതെന്നുമായിരുന്നു നടി പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയുമായി.

ഇപ്പോള്‍ അന്നത്തെ വിവാദം വീട്ടുകാരെ എങ്ങനെ ബാധിച്ചു എന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് റിമ കല്ലിങ്കല്‍. നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ എന്റെ വീട്ടില്‍ കലഹിക്കാനും എല്ലാം തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തില്‍ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു ഞാന്‍ അവിടെ പറഞ്ഞത്.

എന്നാല്‍ അത് വലിയ വിവാദമായപ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായി, അതു വിവാദമായപ്പോള്‍ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകള്‍ക്കു പെട്ടെന്നു മനസ്സിലാകാന്‍ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്, പക്ഷേ അത് ഈ രീതിയില്‍ വൈറല്‍ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു, ഇപ്പോള്‍ അവര്‍ അത് തിരുത്തുകയും ചെയ്തു, റിമ കൂട്ടിച്ചേര്‍ത്തു.

Related posts