റിമ കല്ലിങ്കൽ മലയാളികളുടെ പ്രിയതാരമാണ്. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബു ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ തന്റെ നിലപാടുകളും വിമർശനങ്ങളുമെല്ലാം സധൈര്യം താരം പറയാറുണ്ട്.
ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. ഇത്തരം കാര്യങ്ങള്‍ മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും താന്‍ അത്തരം അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ ഒരു മാധ്യമത്തോട് പറഞ്ഞു. റിമ കല്ലിങ്കല്‍ പറഞ്ഞത് ഇങ്ങനെ, ഞാന്‍ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല.
കുട്ടികള്‍ക്ക് പോലും ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളില്‍ അല്ല എന്റെ താല്‍പര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും0. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ. എന്നാണ് റിമ പറഞ്ഞത്.