പിടിച്ച് പൂട്ടിയിടണം എന്ന് ആരാധകർ! വൈറലായി റിമയുടെ വീഡിയോ!

അഭിനയം കൊണ്ടും നിലപാടുകൊണ്ടും മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. സിനിമയിലെ ഒരു നല്ല അഭിനേത്രി എന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകൾ കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് റിമ. താരം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. റിമ കല്ലിങ്കല്‍ ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ്. റിമ സിനിമയിലേയ്ക്ക് എത്തുന്നത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ്. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും അത് തുറന്ന് പറയുകയും ചെയ്യുന്ന താരത്തിന് ആരാധകരോടൊപ്പം നിരവധി വിമര്‍ശകരും ഉണ്ടായിട്ടുണ്ട്. വെെറസാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ഇറങ്ങിയ ചിത്രം.

ലിനി സിസ്റ്ററുടെ വേഷമാണ് ചിത്രത്തില്‍ റിമ അവതരിപ്പിച്ചത്. ഇപ്പോൾ റിമയുടെ ഒരു ഡാൻസ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്, റൈസ് എന്ന കാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്, കടൽത്തീരത്ത് വെച്ചുള്ള താരത്തിന്റെ ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്, വീഡിയോ ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ നിരവധി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്, തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്, സാഹിത്യകാരിയുമായ എയ്ഞ്ചലാവിനോടുള്ള ആദരവ് മൂലം താരം ഇറക്കിയ വീഡിയോ ആണിത്, വീഡിയോയിക്ക് കമെന്റുമായി നിരവധി പേരാണ് എത്തുന്നത്.

എന്നാൽ ഡാൻസ് ചെയ്യുന്ന ആൾ ആരാണെന്ന് മനസ്സിലാക്കാതെയും നിരവധി പേര് എത്തുന്നുണ്ട്, പിടിച്ച് പൂട്ടിയിടണം എന്നാണ് ചിലർ വീഡിയോയ്ക്ക് നൽകുന്ന കമെന്റ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി കൂടിയാണ് റിമ, അടുത്തിടെ തന്റെ ചുരുണ്ട മുടിയുടെ രഹസ്യം പങ്കുവെച്ച് താരം എത്തിയിരുന്നു, 45 വര്‍ഷം മുമ്പുള്ള അച്ഛന്റെ ചിത്രമാണ് താരം പങ്കുവെച്ചത്, അച്ഛനില്‍ നിന്നുമാണ് തനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചതെന്നും റിമ പറയുന്നു. സുഹ‍ൃത്തുക്കള്‍ക്കൊപ്പമുള്ള അച്ഛന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. വീട്ടിലിരിക്കുമ്പോള്‍ ഈ പഴയ ചിത്രങ്ങളിലൂടെ ടെെം ട്രാവലിങ് നടത്തുന്നു. ബ്ലാക്ക് ആന്റ് വെെറ്റ് ഫോട്ടോ, അവരുടെ ഹെയര്‍ സ്റ്റെെല്‍, ബെല്‍ ബോട്ടം, ഒരുമിച്ചൊരു ഫോട്ടോയെടുക്കാന്‍ കൂട്ടുകാരുടെ സംഘം തീരുമാനിച്ചപ്പോള്‍’ എന്നാണ് താരം ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞത്. 45 കൊല്ലത്തിന് ശേഷം തന്റെ മകള്‍ ഈ ചിത്രം ഷെയര്‍ ചെയ്യുമെന്ന് അറിയാതെയായിരുന്നല്ലോ അന്നീ ഫോട്ടോയെടുത്തതെന്നും റിമ പറയുന്നു. അതെ അച്ഛനില്‍ നിന്നുമാണ് തനിക്ക് ചുരുണ്ട മുടി ലഭിച്ചതെന്നും റിമ പറഞ്ഞിരുന്നു.

Related posts