എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയം! റിമ കല്ലിങ്കല്‍ പറയുന്നു!

റിമ കല്ലിങ്കൽ മലയാളികളുടെ പ്രിയതാരമാണ്. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബു ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ തന്റെ നിലപാടുകളും വിമർശനങ്ങളുമെല്ലാം സധൈര്യം താരം പറയാറുണ്ട്. ഇപ്പോഴിതാ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം തുറന്നുപറയാൻ കേരളത്തിൽ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പറയുകയാണ് റിമ കല്ലിങ്കൽ. . ഇന്റേണൽ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാൻ സാധിക്കുന്ന ഒന്നാണെന്നും റിമ പറഞ്ഞു. റിജ്യണൽ ഐഎഫ്എഫ്കെയുടെ ഭാഗമായി കൊച്ചിയിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് റിമയുടെ പ്രതികരണം.

റിമയുടെ വാക്കുകൾ ഇങ്ങനെ, നമ്മൾ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതിൽ മാത്രം ഇത് ഒതുക്കി നിർത്തേണ്ട ആവശ്യമില്ല. ആ‍ർക്കും മോശം അനുഭവമുണ്ടായാൽ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നു.

ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാൽ കാണാം അതിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇൻറേണൽ കമ്മിറ്റിക്കുള്ള മാർഗ്ഗനിർദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മർദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വേണ്ടിയാണ്

Related posts