നടി റിമ കല്ലിങ്കൽ മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് താരം മാതൃദിനത്തിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ്. റിമ തന്റെ കുറിപ്പിലൂടെ വനിതാ ശിശു വികസന വകുപ്പിന് നന്ദി അറിയിച്ചിരിക്കുകയാണ്. റിമ കുറിച്ചത്, സോഷ്യൽ മീഡിയയിൽ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾക്ക് വനിതാ-ശിശു വികസന വകുപ്പിലെ എല്ലാവരോടും നന്ദി പറയാൻ ഇന്ന് നല്ല ദിവസം ആണെന്നു തോന്നുന്നു എന്നാണ്.
ഒരു പുരോഗമന സംസ്ഥാനം എന്ന നിലയിൽ, നമ്മൾ സാധാരണവൽക്കരിക്കപ്പെട്ട ലിംഗപരമായ വേർതിരിവിനെയും, പുരുഷാധിപത്യത്തിന്റെ തലങ്ങളെയും പൊളിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം സ്ഥിര രൂപങ്ങളെ പൊളിച്ചു കൊണ്ട് മുന്നേറാം. അത് ആ മീൻ പൊരിച്ചത് ചോദിക്കുന്നതും ഉൾപ്പെടുന്നു എന്നാണ് റിമ കുറിച്ചത്.
സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം, സൂപ്പർ വുമൺ തുടങ്ങി പ്രതീക്ഷകളുടെ ഭാരം ഏൽപ്പിക്കുന്നതിനു പകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്ന് ഓർക്കാം. അവരെ അവരായി തന്നെ അംഗീകരിക്കാം എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.