സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പള്‍ പലര്‍ക്കും പുച്ഛമാണ്.! മനസ്സ് തുറന്ന് റിച്ചാർഡ്‌!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് റിച്ചാര്‍ഡ് ജോസ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി റിച്ചാർഡ് മാറിയത് പട്ടുസാരി എന്ന പരമ്പരയിലൂടെയാണ്. കറുത്ത മുത്ത്, സുമംഗലീഭവ, എന്ന് സ്വന്തം ജാനി, മിഴിരണ്ടിലും എന്നിങ്ങനെ പത്തോളം സീരിയലില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയം കൂടാതെ ഒരു ഷോര്‍ട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പള്‍ പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ ഒരു സീരിയല്‍ നടന്‍ ആയതില്‍ തനിക്ക് ഒരു അഭിമാനക്കുറവും ഇല്ലെന്ന് പറയുകയാണ് നടന്‍.

റിച്ചാര്‍ഡിന്റെ വാക്കുകള്‍ ഇങ്ങനെ…”സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സീരിയലിനെയും സീരിയല്‍ താരങ്ങളെയും ജനങ്ങള്‍ തരംതാഴ്ത്തി പറയുന്നതില്‍ ഒരിക്കലും അവരെ കുറ്റം പറയില്ല. അങ്ങനെ പറയുന്നുണ്ട് എങ്കില്‍ അത് സീരിയലിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെയും സംവിധായകന്റെയും കുഴപ്പം തന്നെയാണ്. എന്തെങ്കിലും സ്വാഭാവികമായി ചെയ്യാം എന്ന് വിചാരിച്ചാല്‍ സാങ്കേതിക പ്രവര്‍ത്തകരോ സംവിധായകരോ സമ്മതിക്കില്ല. അത്രമതി, സീരിയല്‍ അല്ലേ എന്നാവും അവരുടെ പ്രതികരണം. നായികമാര്‍ക്ക് ആണെങ്കില്‍ മേക്കപ്പുകള്‍ അധികം ഉപയോഗിക്കും. അവര്‍ ആവശ്യപ്പെട്ടിട്ടും ആയിരിക്കില്ല. പക്ഷെ അത് അങ്ങനെയാണ് ഒരു റൊമാന്റിക് രംഗം ചെയ്യുകയാണങ്കില്‍ തന്നെ ചിലപ്പോള്‍ ചില നായികമാര്‍ക്ക് പറ്റില്ല. സിനിമയില്‍ ആണെങ്കില്‍ അവര്‍ ഓകെയാണ്. സീരിയലില്‍ ആണെങ്കില്‍ പറ്റില്ല എന്ന് പറയും. അതെന്താ അങ്ങനെ. രണ്ടിലും പൈസ അല്ലേ വാങ്ങുന്നത്. ഈ പണിയ്ക്ക് പറ്റാത്തവര്‍ അതിന് വരേണ്ട ആവശ്യമുണ്ടോ. ചെയ്ത കഥാപാത്രങ്ങളുടെ പേരിലോ, അല്ലാതെയോ സോഷ്യല്‍ മീഡിയയില്‍ യാതൊരു ആക്രമണങ്ങള്‍ക്കും താന്‍ ഇരയായിട്ടില്ല എന്ന് റിച്ചാര്‍ഡ് പറയുന്നു.

എനിക്ക് നേരെ ഇതുവരെ ഒരു അതിക്രമങ്ങളും ഉണ്ടായിട്ടില്ല. മറ്റൊരു അഭിമുഖത്തില്‍ സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് റിച്ചാര്‍ഡ് പറഞ്ഞിരുന്നു.പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി അലഞ്ഞു തിരിയുന്ന സമയത്താണ്, ഒരു സുഹൃത്ത് സീരിയലിന്റെ ഓഡിഷന്റെ കാര്യം അറിയിക്കുന്നത് അങ്ങിനെയാണ് പട്ടുസാരിയില്‍ അഭിനയിക്കാനായി 2012 നവംബറില്‍ എത്തുന്നത്. എ എം നസീര്‍ . ആണ് തനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ അവസരം തരുന്നത്. കുടുംബത്തിന്റെ സപ്പോര്‍ട്ട് വളരെ വലുതാണെന്നും റിച്ചാര്‍ഡ് പറഞ്ഞിരുന്നു.

Related posts