എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയിൽ കാണുന്നത്! പ്രേക്ഷക ശ്രദ്ധ നേടി രേവതിയുടെ വാക്കുകൾ!

മലയാള സിനിമ ലോകം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഭൂതകാലം. ഷെയ്ൻ നിഗം, രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്‌നും അവതരിപ്പിച്ചിട്ടുള്ളത്. ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്തത്. സോണി ലൈവിലൂടെയെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Happy Birthday Revathi: Interesting facts about the actress | The Times of  India

ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം. ഷെയ്ൻ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പിൽ എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരിക്കുന്നു. ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് രേവതി. സാധാരണയായി അമ്മയും മകനുമാണെങ്കിൽ അല്ലെങ്കിൽ മകളുമാണെങ്കിൽ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയിൽ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകൾ എന്റെയടുത്ത് വന്നിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ അതൊക്കെ നല്ലതാണ്. പക്ഷേ കോംപ്ലിക്കേഷൻസും ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു ഞാൻ. അങ്ങനെ ഈ കഥ വന്നപ്പോൾ ഞാൻ വളരെ ത്രില്ലിലായിരുന്നു.

രാഹുൽ ഈ കഥ എന്നോട് പറയുന്നത് കുറച്ചുകാലം മുന്നേയാണ്. ഇത് ചെയ്യാൻ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല. അതിനെ മനസിലാക്കിയെടുക്കാൻ ഞാൻ കുറച്ച്‌ സമയമെടുത്തു. പിന്നെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി. ഈ സിനിമയിൽ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാർത്ഥ്യമുള്ളതായി തോന്നി

Related posts