ഒരിക്കൽ ലൊക്കേഷനിൽ വെച്ച് ഒരാൾ അങ്ങനെ എന്നോട് ചോദിച്ചു! മനസ്സ് തുറന്ന് രേവതി സുരേഷ്.

എൺപതുകളിൽ മലയാളി സിനിമ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ് തമിഴ് സിനിമയിലൂടെയായിരുന്നു. ശേഷം മലയാള സിനിമയിലേക്ക് എത്തിയ താരം തന്റെ അഭിനയ മികവിനാൽ ആരാധകരുടെ പ്രിയ താരമായി മാറി. ഏകദേശം 116 സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞത്. മലയാളം, തമിഴ് ഭാഷകളോടൊപ്പം തെലുങ്ക്, കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു. വിവാഹ ശേഷം സിനിമ അഭിനയ രംഗത്തു നിന്നും ഇടവേളയെടുത്ത താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു. നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്. നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്.

ഇപ്പോഴിതാ, വണ്ണമുള്ളത് കാരണം ജീവിതത്തിൽ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് രേവതി സുരേഷ്. വാക്കുകൾ, ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവർ ചാൻസ് തരാത്തതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങൾ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂർ തുടർച്ചയായി സ്റ്റേജിൽ നൃത്തം ചെയ്ത ആളാണ് താൻ, അപ്പോഴും ആളുകൾ പരിഹസിച്ചിരുന്നു. തടിയുടെ പേരിൽ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു.

അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കൽ ലൊക്കേഷനിൽ വെച്ച് ഒരാൾ ചോദിച്ചു. വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാൻ പോലും ഞാൻ ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാൽ ഓടിയൊളിക്കണമെന്ന ഫീൽ ആയിരുന്നു. സിനിമയുടെ അണിയറയിൽ നിൽക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളത്.

Related posts