രശ്മി സോമന്‍ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ്. താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി. രശ്മി സോമന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത് ‘അക്ഷയപാത്രം’ എന്ന ശ്രീകുമാരന്‍ തമ്പി സീരിയലിലൂടെയാണ്. ഭിക്ഷ എന്ന ചന്ദ്രകല എസ് കമ്മത്തിന്റെ നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന്‍ അവതരിപ്പിച്ചത്
എന്റെ ആദ്യ മെഗാ സീരിയല്‍ ‘അക്ഷയപാത്രമാണ്’. ശ്രീകുമാരന്‍ തമ്ബി സാര്‍ വീട്ടിലേക്ക് വിളിക്കുമ്ബോള്‍ അമ്മയ്ക്കും എനിക്കും ഒരേ അഭിപ്രായമായിരുന്നു. അഭിനയിക്കാനില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്ബി സാര്‍ പറഞ്ഞത്, ചന്ദ്രകല എസ് കമ്മത്തിന്റെ ‘ഭിക്ഷ’ എന്ന നോവല്‍ വായിച്ചു നോക്കാനാണ്. ഞാന്‍ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. മെഗാ സീരിയല്‍ ഒന്നും അങ്ങനെ വന്നു തുടങ്ങിയ സമയമായിരുന്നില്ല. അതുകൊണ്ട് തന്നെ ലൊക്കേഷനില്‍ ചെല്ലുമ്ബോള്‍ എങ്ങനെ അഭിനയിക്കണമെന്നോ എനിക്ക് ഇത് പറ്റില്ല എന്നൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ സീരിയല്‍ ക്ലിക്ക് ആയി. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. രശ്മി സോമന്‍ പറയുന്നു.